Faith And Reason - 2024

ഇംപീച്ച്മെന്റ് ശ്രമങ്ങൾക്കിടയിൽ ട്രംപിന് വേണ്ടി ക്രൈസ്തവ നേതാക്കളുടെ പ്രാർത്ഥന

സ്വന്തം ലേഖകന്‍ 15-12-2019 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ഡെമോക്രാറ്റിക് നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കങ്ങൾ നടത്തവേ ക്രൈസ്തവ നേതാക്കൾ വൈറ്റ് ഹൗസിലെത്തി ട്രംപിന് വേണ്ടി പ്രാർത്ഥിച്ചു. അദ്ദേഹത്തിന്റെ ആത്മീയ ഉപദേശകയായ പൗള വൈറ്റാണ് അമ്പതോളം വരുന്ന ക്രൈസ്തവ നേതാക്കളുടെ ഒപ്പം വൈറ്റ് ഹൗസ് സന്ദർശനം സാധ്യമാക്കിയത്. തങ്ങൾ അമ്പതോളം പേർ ഓവൽ ഓഫീസിൽ പ്രവേശിച്ചപ്പോൾ, ട്രംപ് അദ്ദേഹത്തിന്റെ കസേരയിലിരുന്ന് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഷോൺ ഫ്യൂച്ച് പറഞ്ഞു. തങ്ങളെ ക്ഷണിക്കാനും, കാണാനും സമയം കണ്ടെത്തിയത് അവിശ്വസനീയമായി തോന്നുന്നുവെന്നും ഷോൺ ഫ്യൂച്ച് കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡൻറ് മൈക്ക് പെൻസും കൂടികാഴ്ചയിൽ പങ്കെടുത്തു. മത സ്വാതന്ത്ര്യം സംരക്ഷിക്കാൻ അമേരിക്ക എടുക്കുന്ന നടപടികളെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ് മൈക്ക് പെൻസ് കൂടിക്കാഴ്ചയ്ക്ക് ആരംഭം കുറിച്ചത്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസഡർ സാം ബ്രൗൺബാക്കും ചടങ്ങിൽ സംസാരിച്ചു. ഗര്‍ഭഛിദ്ര, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി കൊണ്ടും ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുക്കൊണ്ടും ട്രംപ് നടത്തുന്ന ഭരണത്തിന് വന്‍ സ്വീകാര്യതയാണ് ക്രൈസ്തവ ലോകത്തുള്ളത്.


Related Articles »