India - 2024

ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിലെ മാലാഖമാര്‍: മാര്‍ ആന്റണി കരിയില്‍

സ്വന്തം ലേഖകന്‍ 20-12-2019 - Friday

ഉപ്പുതറ: ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തിലെ മാലാഖമാരാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍. പരപ്പ് ചവറഗിരി സ്‌പെഷല്‍ സ്‌കൂളില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 'സ്‌നേഹദൂത്19' ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ല, സമൂഹത്തിന്റെ മുന്‍നിരയിലെത്തേണ്ടവരാണ്. ഓരോ ഭിന്നശേഷിക്കാരും ഓരോ കുടുംബത്തിന്റെയും വിളക്കാണെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. ദീപിക, സിഎംഐ സഭ സെന്റ് ജോസഫ് പ്രവിശ്യ കോട്ടയം (സാമൂഹ്യക്ഷേമ വകുപ്പ്), കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ പുളിയന്‍മല, ക്രൈസ്റ്റ് കോളജ് പുളിയന്‍മല (കട്ടപ്പന), ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ വാഴത്തോപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌നേഹദൂത് സംഘടിപ്പിച്ചത്.

ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, സിഎംഐ കോണ്‍ഗ്രിഗേഷന്‍ വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍, കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാപഞ്ചായത്തംഗം സിറിയക് തോമസ്, സാമൂഹ്യ ക്ഷേമവകുപ്പ് കൗണ്‍സിലര്‍ ഫാ. തോമസ് മതിലകത്ത് സിഎംഐ, ചവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സണ്ണി പൊരിയത്ത്, പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോബിന്‍സ് കുന്നുമാലിയില്‍ സിഎംഐ, കട്ടപ്പന ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. അലക്‌സ് ലൂയിസ് തണ്ണിപ്പാറ സിഎംഐ, വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു വെട്ടുകല്ലേല്‍ സിഎംഐ, വികാസ് വിദ്യാലയ സേവാഗ്രാം സ്‌പെഷല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് കോഴികൊത്തിക്കല്‍ സിഎംഐ, പരപ്പ് ചാവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ടോം ഇടശേരില്‍ സിഎംഐ, എന്നിവര്‍ ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കി.

വെട്ടിമുകള്‍ സേവാഗ്രാം സ്‌പെഷല്‍ സ്‌കൂള്‍, കോട്ടയം വികാസ് വിദ്യാലയ സ്‌പെഷല്‍ സ്‌കൂള്‍, പരപ്പ് ചാവറഗിരി സ്‌പെഷല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കലാവിരുന്നൊരുക്കി. ക്രിസ്തുമസ് പാപ്പ മത്സരവും നടന്നു.


Related Articles »