India - 2025
തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ
സ്വന്തം ലേഖകൻ 24-12-2019 - Tuesday
ക്രിസ്തുമസ് ആഘോഷം തടവുകാരോടൊപ്പം ആഘോഷിച്ച് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. വികാരി ജനറാൾ, രൂപത സെക്രട്ടറി എന്നിവരോടൊപ്പമാണ് ബിഷപ്പ് മൂവാറ്റുപുഴ സബ്ജയിലിലെ തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത്. ഉച്ചകഴിഞ്ഞ് 2.30 ന് ജയിലില്‍ എത്തിച്ചേര്‍ന്ന പിതാവിനെയും വൈദികരെയും ജയില്‍ അധികൃതര്‍ സ്വാഗതം ചെയ്തു.
തടവുകാരോടൊപ്പം കേക്കുമുറിച്ച പിതാവ് ക്രിസ്തുമസിന്റെ സന്തോഷം പങ്കുവെച്ച് ക്രിസ്തുമസ് സന്ദേശം നല്‍കി. കടന്നുവരുന്ന പുതുവത്സരം എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു അനുഭവമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് സന്നിഹിതനായിരുന്നു.
![](/images/close.png)