Arts - 2025
അഖില കേരള ബൈബിള്‍ കലോത്സവം 28, 29 തീയതികളില്‍
സ്വന്തം ലേഖകന്‍ 27-12-2019 - Friday
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖില കേരള ബൈബിള്‍ കലോത്സവം 28, 29 തീയതികളില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. 28ന് രാവിലെ 8.30ന് ബിഷപ്പ് മാര്‍ ഡൊമിനിക് കോക്കാട്ട് ഉദ്ഘാടനം ചെയ്യും. 29ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിക്കും. സങ്കീര്‍ത്തനാലാപനം, ലളിതഗാനം, ശാസ്തീയസംഗീതം, കഥാപ്രസംഗം, പ്രസംഗം, ചിത്രരചന, മാര്‍ഗംകളി, നാടോടിനൃത്തം, നാടകം, തെരുവുനാടകം, ബൈബിള്‍ ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
![](/images/close.png)