Meditation. - April 2024
പീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ട് മുന്നേറുന്ന കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 21-04-2021 - Wednesday
"നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും" (വെളിപ്പാട് 5:10).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-21
നിരന്തരമായ പീഢനങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കത്തോലിക്ക സഭ ഇന്നത്തെ അവസ്ഥയിലെത്തിയിരിക്കുന്നത്. ക്രിസ്തുവിനെ പ്രതി അനേകം രക്തസാക്ഷികള്‍ ഒഴുക്കിയ ചുടു ചോര, സഭയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടുവെന്ന് കാര്യത്തില്‍ സംശയമില്ല. സഭയുടെ ഓരോ പ്രബോധനങ്ങളും ദൈവത്തെ ശ്രവിക്കുന്നതില്‍ കൂടുതൽ പ്രകാശം പകരുന്നു. എന്നാല്‍ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മളൊരോരുത്തരും കർത്താവിന്റെ സഭയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടവരാണെന്ന സത്യം നമ്മില്‍ പലരും മറന്നു പോകുന്നു.
പീഡനങ്ങളും അടിച്ചമര്‍ത്തലുകളും ഒന്നിന് പിറകെ ഒന്നായി പിന്‍തുടരുന്ന ഈ കാലഘട്ടത്തിലും സഹനങ്ങളില്‍ സംതൃപ്തയായി കർത്താവിന്റെ സഭ വളരുന്നു. ക്രിസ്തുവിനെ പ്രതി മരണം വരെ സഹനങ്ങള്‍ സന്തോഷപൂര്‍വ്വം സഹിച്ച വിശുദ്ധരുടെ കൂട്ടായ പ്രാർത്ഥനകളാലും വിശ്വാസ തീക്ഷ്ണതയില്‍ യേശുവിന് വേണ്ടി മരിക്കാന്‍ വരെ തയാറായി നില്‍ക്കുന്നവര്‍ ഏറെയുള്ളതുതിനാലും യേശുവിന്റെ സഭ അജയ്യമായി തുടരുന്നു.
ഒരു നിമിഷം വിചിന്തനം ചെയ്യാം, കര്‍ത്താവിന്റെ സഭയോടുള്ള നമ്മുടെ ബന്ധം ആഴമേറിയതാണോ? സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാരായ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പില്‍കാല ജീവിതത്തെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? സ്വയം വിലയിരുത്തുക.
ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ, സല്സ്സ്ബർഗ്ഗ്, 26.6.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.