India - 2025
മാര്‍ ജോസ് പുളിക്കല്‍ ഇന്നു സ്ഥാനമേല്‍ക്കും
സ്വന്തം ലേഖകന്‍ 03-02-2020 - Monday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കല്‍ ഇന്നു സ്ഥാനമേല്‍ക്കും. സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നു രാവിലെ 10.30ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.
രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണവും കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശവും നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് സ്ഥാനം ഒഴിയുന്ന മാര്‍ മാത്യു അറയ്ക്കലിനു രൂപത കുടുംബത്തിന്റെ ആദരവ് നല്‍കും. വിവിധ ക്രൈസ്തവ സഭകളിലെ അധ്യക്ഷന്‍മാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.
![](/images/close.png)