India - 2024

വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനം നിസ്തുലം: മന്ത്രി എം എം മണി

08-02-2020 - Saturday

ബാലരാമപുരം: കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനം നിസ്തുലമെന്ന് മന്ത്രി എം എം മണി. പളളിക്കൊപ്പം പളളിക്കുടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യസ പ്രക്രിയ മഹത്തരമാക്കിയത് മിഷണറിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമുകിന്‍കോട്‌ കൊച്ചു പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തീര്‍ത്ഥാടനത്തിന് മുന്നോടിയായി കാന്‍സര്‍ രോഗികള്‍ക്ക് സഹായ ധനം വിതരണം ചെയ്യുന്ന ‘കനിവ് 2020’ പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി രജിത, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കെപി ശശിധരന്‍, യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്‍റ് നിനോ അലക്സ്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി, സുധാമണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍, വൈസ് പ്രസിഡന്‍റ് എം കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 32 കാന്‍സര്‍ രോഗികള്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »