Arts - 2024

400 മരിയന്‍ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുവാന്‍ അര്‍ജന്‍റീനിയന്‍ സഭ

09-02-2020 - Sunday

ബ്യൂണസ് അയേഴ്സ്: നാല് നൂറ്റാണ്ട് മുന്‍പ് കണ്ടെത്തിയ 'ഔര്‍ ലേഡി ഓഫ് വാലി' മരിയന്‍ രൂപത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് 400 മരിയന്‍ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുവാന്‍ സഭ ഒരുങ്ങുന്നു. നാനൂറ് വര്‍ഷം മുന്‍പാണ് ഒരു തദ്ദേശവാസി വിദൂരമായ ഒരു മലമ്പ്രദേശത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ മാതാവിന്റെ രൂപം കണ്ടെത്തിയത്. ഔര്‍ ലേഡി ഓഫ് വാലി എന്നാണ് ഈ മാതൃരൂപം പിന്നീട് അറിയപ്പെട്ടത്.

കാറ്റാമാര്‍ക്കാ പ്രോവിന്‍സില്‍ നിന്ന് കണ്ടെടുക്കപ്പെട്ടതിനാല്‍ ആ പ്രദേശത്തിന്റെ സംരക്ഷകയായിട്ടാണ് മാതാവ് വിശേഷിപ്പിക്കപ്പെട്ടത്. കാറ്റമാർക്ക രൂപതയിലെ ഹുആൽഫിൻ പട്ടണത്തിലാണ് 400 ഗ്രോട്ടോകൾ നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ രൂപതയും 13 ചെറിയ ഗ്രോട്ടോകളുടെ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. നാനൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ദേശീയ മരിയന്‍ വര്‍ഷമായി കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ടിരുന്നു.


Related Articles »