Purgatory to Heaven. - April 2024

യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തി- ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍

സ്വന്തം ലേഖകന്‍ 25-04-2023 - Tuesday

"അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു" (ലൂക്കാ 22:44).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-25

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് വളരെയേ അനുകമ്പയുള്ളവളായിരുന്നു വിശുദ്ധ ബെര്‍ണാഡെറ്റ്. അതിനാല്‍ തന്നെ പലപ്പോഴും അവള്‍ തന്റെ സഭയിലെ കന്യാസ്ത്രീകളോടു ഇപ്രകാരം പറയുമായിരുന്നു : "യേശുവിന്റെ അമൂല്യമായ തിരുരക്തത്തിന്റെ യോഗ്യത കൂടാതെ മറ്റൊന്നിനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാന്‍ സാദ്ധ്യമല്ല". യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാനന്ദം പ്രദാനം ചെയ്യാന്‍ കാരണമാകുമെന്ന് വിശുദ്ധ ബെര്‍ണാഡെറ്റു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വിചിന്തനം:

വിശുദ്ധ ബെര്‍ണാഡെറ്റിനൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക “യേശുവിന്റെ അമൂല്യ രക്തമേ, നിന്റെ കരുണാമയമായ സ്നേഹത്താല്‍ ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കളേയും പൊതിയുക!”

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

 


Related Articles »