India - 2025
ഡോക്ടറായ സെമിനാരി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു
10-02-2020 - Monday
തിരുവനന്തപുരം: മംഗലാപുരത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്, കാറില്‍ സഞ്ചരിച്ചിരുന്ന നാലാഞ്ചിറ ബഥനി മിശിഹാനുകരണ സന്യാസ സമൂഹാംഗം (ബഥനി ആശ്രമം) ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ബ്രദര്‍ ഡോ. ജിതിന്‍ ജേക്കബ് ഒഐസി (27), അദ്ദേഹത്തിന്റെ കോളജ് പ്രഫസര്‍ ഡോ. ജയ്‌നി ഷാജി( 42) എന്നിവരാണ് മരിച്ചത്. ഡോ. ജയ്‌നിയുടെ മകന്‍ ഷെര്‍വിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30ന് നെല്ലിയാടിമംഗലാപുരം റോഡിലാണ് അപകടമുണ്ടായത്.
നാച്ചുറോപ്പതി ഡോക്ടറായ ബ്രദര്‍ ജിതിന്‍ യൂണിവേഴ്‌സിറ്റിയില്‍ ആറാം റാങ്കുകാരനായാണ് ബിരുദം നേടിയത്. മൃതദേഹം ഇന്നു രാവിലെ എട്ടിന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തില്‍ കൊണ്ടുവരും.
ഉച്ചകഴിഞ്ഞ് മൂന്നിന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആശ്രമ ചാപ്പലില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും. പരേതന്‍ കുമ്പഴ നെടുമനാല്‍ പുതുപ്പറന്പില്‍ പുത്തന്‍വീട് ജേക്കബ് വര്‍ഗീസ്മേഴ്‌സി ജേക്കബ് ദന്പതികളുടെ മകനാണ്. ബ്രദര്‍ ജിതിനാണ് കാര്‍ ഓടിച്ചിരുന്നത്. അദ്ദേഹത്തൊടൊപ്പം മുന്‍ സീറ്റിലിരുന്ന ഷെര്‍വിനു ഗുരുതരമായി പരിക്കേറ്റു.
![](/images/close.png)