Social Media - 2024

ഡോക്ടർ അങ്കിളേ, ''എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ?''

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 12-11-2022 - Saturday

ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വാട്സപ്പില്‍ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല. അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു പോലും നി മിസ്സാക്കരുത്. ആകാംഷയോടെ ഞാനും അതു ശ്രദ്ധിച്ചു. എന്റെ മിഴികളും ഹൃദയവും വിടർന്നു. ഹൃദയഹാരിയായ അതിന്റെ ഉള്ളടക്കം എന്റെ ജീവിതത്തെ സ്പർശിച്ചു, നിങ്ങളുടേതു സ്പർശിക്കും എനിക്ക് ഉറപ്പാണ്. ഇതു ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഒരു അധ്യാപകനാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത് .അതിന്റെ മലയാള വിവർത്തനമാണ് ഈ കുറിപ്പ്.

ഈ സംഭവം നടക്കുന്നത് 2009 ബറോഡയിലാണ്. ആ നഗരത്തിലെ പ്രസിദ്ധനായ ഹൃദയ ശസ്ത്രക്രീയ വിദഗ്ദനാണ് ഡോ: സൈലേഷ് മേത്താ ഒരു മാസം മുമ്പെങ്കിലും അപ്പായിൻമെന്റ് എടുത്താലെ അദ്ദേഹത്തെ ഒന്നു കാണാൻ കഴിയുകയുള്ളു. അത്രയ്ക്കു തിരക്കുള്ള ഒരു ഡോക്ടർ. അറുപത്തിയൊൻപതു വയസുള്ള ഡോ: സൈലേഷിന്റെ അടുത്തേക്കു ആറു വയസ്സുള്ള പ്രിയപ്പെട്ട മകളുമായി ഒരു യുവദമ്പതികൾ എത്തി. പ്രശസ്തരായ പല ഡോക്ടർമാരോടും അഭിപ്രായം ആരാഞ്ഞശേഷം മറ്റൊരു വിദഗ്ദമായ അഭിപ്രായം തേടിയാണ് അവർ ഡോ: മേത്തയുടെ അരികിൽ വന്നിരിക്കുന്നത്.

ഹൃദയത്തിലേക്കു രക്തപ്രവാഹം കുറയുന്നതാണ് കുഞ്ഞിൻ്റെ അസുഖം. അ കുഞ്ഞു ഹൃദയത്തിന്റെ ഗുരുതരമാ അവസ്ഥ തിരിച്ചറിഞ്ഞ ഡോ: മേത്ത മാതാപിതാക്കളോട് രോഗത്തിന്റെ ഗൗരവ്വം ബോധ്യപ്പെടുത്തി. കുട്ടിയുടെ അവസ്ഥ വളരെ മോശമാണ് ,ഉടൻ തന്നെ ഹൃദയം തുറന്നുള്ള ഒരു ശസ്ത്രക്രിയ നടത്തണം അല്ലങ്കിൽ ആറു മാസത്തിനുള്ളിൽ അവൾ മരിക്കും. ഓപ്പറേഷൻ നടത്തിയാലും 30 ശതമാനം വിജയ സാധ്യതയെ ഞാൻ കാണുന്നള്ളു. നുറുങ്ങിയ ഹൃദയത്തോടെ തങ്ങളുടെ പോന്നമനയുടെ ഹൃദയം തുറക്കാൻ അവർ അനുമതി നൽകി.

കുട്ടി ആശുപത്രിയിൽ അഡ്മിറ്റായി. ഓപ്പറേഷനുള്ള തീയതി ആയി . നേഴ്സുമാർ ആറു വയസ്സുകാരിയെ ഓപ്പറേഷൻ തീയറ്ററിലേക്കു കൊണ്ടുപോകാൻ ഒരുക്കുന്നു. ഡോ: മേത്താ ആ റൂമിലേക്കു ചെന്നു. ആയിരക്കണക്കിനു ശസ്ത്രക്രിയകൾ ആത്മവിശ്വാസത്തോടെ ചെയ്ത അദ്ദേഹത്തിനു ഈ ബാലികയുടെ കാര്യത്തിൽ യാതൊരു ഉറപ്പു നൽകാൻ കഴിയില്ല. നിസ്സഹയകത ഡോ: മേത്തയുടെ മുഖത്തു നിഴലിച്ചു നിൽക്കുന്നു.

ഇതിനിടയിൽ ആറു വയസ്സുകാരിയും എഴുപതിനടുത്തെത്തിയ ഡോക്ടറും തമ്മിൽ ഒരു സംഭാഷണം നടന്നു. ഡോ: മേത്താ- മോളേ എങ്ങനെയുണ്ട് ? പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും. ബാലിക - എനിക്കു സുഖം ഡോക്ടർ അങ്കിൾ. പക്ഷേ എനിക്കു അങ്കിളിനോടു ഒരു ചോദ്യമുണ്ട്.

ഡോ: മേത്താ - എന്താണത് ?

ബാലിക: എല്ലാരും പറയുന്നു എന്റെ ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ആണ് ഇന്നു നടക്കുന്നത് എന്ന്. ഡോക്ടർ അങ്കിളേ എന്റെ ഹൃദയം മുഴുവൻ തുറക്കുമോ ?

ഡോ: മേത്താ - മോളു പേടിക്കേണ്ടാ, മോൾക്കു വേദനിക്കില്ല. വേദന വരാതിരിക്കാൻ ഞങ്ങൾ മോൾക്കു മരുന്നു തരും.

ബാലിക - എനിക്കു പേടിയില്ല അങ്കിളേ, പക്ഷേ എന്റെ ഹൃദയം തുറക്കുമോ? എന്റെ അമ്മ എപ്പോഴും പറയും ദൈവം ഹൃദയത്തിലാ താമസിക്കുന്നതെന്ന് , അതു കൊണ്ടു അങ്കിളു എന്റെ ഹൃദയം തുറക്കുമ്പോൾ ദൈവം എന്റെ ഉള്ളിൽ ഉണ്ടോ എന്നു ഒന്നു നോക്കുമോ? ഓപ്പറേഷനു ശേഷം ദൈവം എങ്ങനെയാ ഇരിക്കുന്നത് എന്ന് എന്നോടു പറയണേ.

ഡോ: മേത്ത നിശ്ചലനായി! എന്തു ഉത്തരം പറയണമെന്നറിയാതെ അദ്ദേഹത്തിന്റെ മുഖം വിളറി. എങ്കിലും മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. ശസ്ത്രക്രീയക്കു സമയമായി ഡോ: മേത്തയുടെ നേതൃത്വത്തിൽ വിദഗ്ദ മെഡിക്കൽ സംഘം ഓപ്പറേഷൻ തീയറ്ററിനുള്ളിലും, നിറകണ്ണുകളോടെ സർവ്വ ദൈവങ്ങളോടും പ്രാർത്ഥന യാചിച്ചു കൊണ്ടു ആ യുവ ദമ്പതികൾ പുറത്തും. ഒപ്പറേഷൻ ആരംഭിച്ചു. ക്ലോഗിങ്ങ് (രക്തം കട്ടപിടിക്കുന്ന അവസ്ഥ) പ്രതിഭാസം മൂലം ഹൃദയത്തിലേക്കു രക്തം വരുന്നില്ലായിരുന്നു.

നാലപ്പത്തിയഞ്ചു മിനിറ്റ് തനിക്കറിയാവുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു രക്ത സംക്രമണത്തിനു വേണ്ടി ഡോ: മേത്തയും കൂട്ടരും പരിശ്രമിച്ചു. ഫലം കണ്ടില്ല. നാല്പതു വർഷം നിരവധി രോഗികളെ ജിവനിലേക്കു കൊണ്ടുവന്ന ഡോ. മേത്ത നിസ്സഹായനായി. കുഞ്ഞിതാ മരണത്തോടു അടുക്കുന്നു. രക്ത സമ്മർദ്ദവും, പൾസ് നിരക്കും ക്രമാതീതമായി താഴെക്കു വരുന്നു. ശസ്ത്രക്രീയ അവസാനിപ്പിക്കാൻ അവർ തീരുമാനത്തിലെത്തുന്നു.

ഓപ്പറേഷനു തൊട്ടുമുമ്പു ബാലിക പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ തെളിഞ്ഞു. സ്വതവേ വികാരങ്ങൾക്കു അടിപ്പെടാത്ത ഡോ: മേത്തയുടെ കണ്ണുനിറഞ്ഞു. കൈകൾ കുപ്പി ഡോക്ടർ ഇങ്ങനെ പ്രാർത്ഥിച്ചു, " ദൈവമേ എന്റെ അറിവിനും കഴിവുകൾക്കും ഈ കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല. ഈ കുഞ്ഞു, അമ്മയും വിശ്വസിക്കുന്നു അങ്ങു ഹൃദയത്തിൽ വസിക്കുന്നുവനാണെന്ന്, ദൈവമേ അങ്ങു ഹൃദയത്തിൽ വസിക്കുന്നവനാണങ്കിൽ ഈ കുഞ്ഞിനെ രക്ഷിക്കണമേ."

കണ്ണീരും കൂപ്പിയ കരങ്ങളുമായി അല്പം മാറി നിന്ന ഡോ: മേത്തയുടെ സമീപത്തേക്കു സഹ സർജൻ ഓടി വന്നു പറഞ്ഞു ഡോക്ടർ രക്ത സക്രമണം ആരംഭിച്ചിരിക്കുന്നു. അവർ ഓപ്പറേഷൻ പുനരാരംഭിച്ചു. നീണ്ട നാലര മണിക്കൂർ നീണ്ട ഓപ്പറേഷനു വൻ വിജയമായി . ദിവസങ്ങൾക്കകം ബാലിക പൂർണ്ണ ആരോഗ്യവതിയായി.

അതു വരെ അത്ഭുതങ്ങളിൽ വിശ്വസിക്കാത്ത ഡോ: മേത്ത പറയുന്നു. എനിക്കു മനസ്സിലാക്കാൻ സാധിക്കാത്ത എന്തോ ഒന്ന് അവിടെ സംഭവിച്ചിരിക്കുന്നു. ഡോ: മേത്തയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം. അന്നു മുതൽ ഓരോ ഓപ്പറേഷനു പോകും മുമ്പ് ദൈവത്തോടു പ്രാർത്ഥിക്കുന്ന അനുഹം യാചിക്കുന്ന ഒരു ശീലം വളർത്തിയെടുത്തു.

പിന്നീട് ഡോ: ഈ ബാലികയെ കാണാൻ ചെന്നപ്പോൾ അവൾ ഡോക്ടർ മേത്തായോടു ചോദിച്ചു. ഡോക്ടർ അങ്കിൾ ദൈവത്തെ കണ്ടോ? ദൈവം എങ്ങനെയെ ഇരിക്കുന്നത്?

ഡോക്ടർ മേത്ത ഉത്തരം നൽകി:

"മോളേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ ഞാൻ കണ്ടില്ല, പക്ഷേ നിന്റെ ഉള്ളിലുള്ള ദൈവത്തെ ഞാൻ അനുഭവിച്ചു. ഓപ്പറേഷനിൽ എനിക്കതു ബോധ്യമായി. അവനിൽ വിശ്വസിക്കുക, അവൻ നിന്നെ എപ്പോഴും സഹായിക്കും."

ഈ സംഭവത്തെക്കുറിച്ചു ഡോക്ടർ മേത്ത ഇപ്രകാരം പറയുന്നു.

"നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത്".


Related Articles »