News - 2024

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം ശരിവെച്ച് പാക്ക് കോടതി

സ്വന്തം ലേഖകന്‍ 10-02-2020 - Monday

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാക്കിയ സംഭവത്തില്‍ കോടതിയുടെ കിരാത വിധി. തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നതായും അതുകൊണ്ട് തന്നെ വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നും പറഞ്ഞാണ് കോടതി ഉത്തരവിട്ടത്. സിന്ധ് കോടതിയുടെയാണ് കഠിനമായ ഉത്തരവ്. വിധി വന്നതോടെ പതിനാലുകാരിയായ ഹുമ യൗനൂസ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഇടയില്‍ തേങ്ങലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇസ്ലാം മതവിശ്വാസിയായ അബ്ദുല്‍ ജബ്ബാര്‍, ഹുമയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്തത്. മാസങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍ കേസ് കോടതിയില്‍ അവതരിപ്പിക്കുകയാണെന്നും, നിയമ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇക്കഴിഞ്ഞ ജനുവരി 19നു പെണ്‍കുട്ടിയുടെ അഭിഭാഷക തബാസ്സും യൗസഫ് രംഗത്തെത്തിയിരിന്നു. അന്ന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അഭിഭാഷക ഉന്നയിച്ചത്. ഹുമയുടെ മാതാപിതാക്കള്‍ നിസ്സഹായരാണെന്നും പോലീസില്‍ പരാതി നല്‍കിയതിനു ശേഷം നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.

ബാല വിവാഹം കുറ്റകരമാക്കിക്കൊണ്ടുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം കുറ്റകരമല്ലാത്തതിനാല്‍ ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികളെ കുറ്റവാളികളില്‍ നിന്നും സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. കടുത്ത ഇസ്ലാമിക ചിന്താഗതിയുള്ള പാക്കിസ്ഥാനില്‍ കോടതിയില്‍ പോലും ക്രൈസ്തവരോട് കാണിക്കുന്ന കടുത്ത വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഹുമ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »