Life In Christ - 2025
'ക്രിസ്തു കാണിച്ചുതന്ന മാതൃക': കേജ്രിവാളിന്റെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍ 11-02-2020 - Tuesday
ന്യൂഡല്‍ഹി: മുഖ്യധാര പാര്‍ട്ടികളെ അട്ടിമറിച്ച് ഡല്‍ഹിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കിയ അരവിന്ദ് കേജ്രിവാളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍. അതേസമയം കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനിടെ ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ, ഒരുക്കിയ വിരുന്നു സൽക്കാരത്തിനിടെ കേജ്രിവാൾ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ അഞ്ചുവർഷം ഭരണം നടത്താൻ ശ്രമിച്ചത് ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണെന്നും ക്ഷമയാണ് യേശു പഠിപ്പിച്ച ഏറ്റവും മഹത്തായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞിരിന്നു.
പാവങ്ങളെയും ആലംബഹീനരെയും തന്റെ ജീവിതത്തിലൂടെ ശുശ്രൂഷിച്ച യേശുവിനെ പോലെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മോഹല്ല ക്ലിനിക്കുകൾ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പാവങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ശ്രമിച്ചുവെന്നും അന്നു അദ്ദേഹം തുറന്നു പറഞ്ഞു. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ വിവിധ പേജുകളില്‍ ചര്‍ച്ചയാകുന്നത്. ഭരണ നേതൃത്വത്തിന് ആശംസകള്‍ നേരുന്നതിനോടൊപ്പം ക്രിസ്തീയ ദര്‍ശനത്തില്‍ ഊന്നിയുള്ള ഭരണം വീണ്ടും കാഴ്ചവെയ്ക്കണമെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനഘട്ട ഫലങ്ങള്‍ അനുസരിച്ച് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക