India - 2025
രാഷ്ട്രീയം നല്ലതല്ല എന്ന ചിന്ത വേണ്ട: ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
പ്രവാചകശബ്ദം 16-12-2024 - Monday
തിരുവനന്തപുരം: രാഷ്ട്രീയം നല്ലതല്ല എന്ന ചിന്ത വേണ്ടായെന്നും രാഷ്ട്രീയത്താൽ സമ്പുഷ്ടീകരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം നമുക്കു വേണമെന്നും കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. ലത്തീൻ കത്തോലിക്ക ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോ സിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച സമ്പൂർണ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ദൈവത്തിൻ്റെ രൂപസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ഈ രാജ്യത്ത് നാം സഹോദരങ്ങളെപ്പോലെ ജീവിക്കണമെങ്കിൽ നമ്മുടെ ആകാശം വിശാലമായിരിക്കണം. സ്നേഹത്തിന്റെ സംസ്‌കാരവും നാഗരികതയുമാണ് നമ്മുടേത്. സ്നേഹത്തിന്റെ വിപ്ലവം നാം ജീവിതത്തിലൂടെ വ്യാപിപ്പിക്കണം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ലത്തീൻ കത്തോലിക്കാ സമുദായം തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
സമുദായത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന കെഎൽസിഎ-കെആർഎൽസിസി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം സമൂഹത്തിൽ മതേതര സ്വഭാവം നഷ്ടപ്പെടുത്തുന്നുണ്ടോ എന്നു ചിന്തിക്കണമെന്നു നേതൃസംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ പറഞ്ഞു.
പാവപ്പെട്ടവർക്കു പ്രത്യാശ നൽകി എല്ലാവരോടും സഹവർത്തിത്വത്തോടെ ഇടപെടുന്ന സമുദായമാണ് ലത്തീൻ സമുദായം. വിലപേശൽ ശക്തിയായി നിൽക്കുന്നവരെ മാത്രമാണ് ഭരണനേതൃത്വം പരിഗണിക്കുന്നത്. ചരിത്രപരമായി കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വലിയ സംഭാവന നൽകിയവരാണ് ലത്തീൻ കത്തോലിക്കാ സമൂഹം. ലത്തീൻ സമുദായ അംഗങ്ങൾ അധികവും താമസിക്കുന്നത് തീരദേശ ങ്ങളിലാണ്. എന്നാൽ തീരം വികസന പ്രവർത്തനങ്ങൾക്കായി അധികാരികൾ തന്ത്രപരമായി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോൺ. ജോസ് നവസ് പുത്തൻപുരയ്ക്കലിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച നേതൃ സംഗമത്തിനു കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം ആശംസിച്ചു. പുനലൂർ ബിഷപ്പ് ഡോ. സെൽവെസ്റ്റർ പൊന്നുമുത്തൻ, വികാരി ജനറാൾ മോ ൺ. യൂജിൻ എച്ച്.പെരേര, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ. ശശി തരൂർ എംപി, എം.വിൻസെൻ്റ് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, കെ ആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ. തോമസ്, സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, കെഎൽസിഡബ്ലിയുഎ പ്രസിഡൻ്റ് ഷെർളി സ്റ്റാൻലി, സിഎ സ്എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെഎൽഎം പ്രസിഡൻ്റ് ബാബു തണ്ണി ക്കോട്, ഡിസിഎംഎസ് സംസ്ഥാന ട്രഷറർ പ്രബലദാസ്, ആംഗ്ലോ ഇന്ത്യൻ അസോ സിയേഷനുകളുടെ സംസ്ഥാന സെക്രട്ടറി ഹെയ്‌സൽ ഡിക്രൂസ്, കെസിവൈഎം ലാ റ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എൽ.അനുദാസ് തുടങ്ങിയവർ പങ്കെടുത്തു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟