India - 2025

സിബിസിഐയുടെ പ്ലീനറി സമ്മേളനം നാളെ മുതല്‍

12-02-2020 - Wednesday

ബംഗളൂരു: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പ്ലീനറി സമ്മേളനം നാളെ മുതല്‍ 19 വരെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടക്കും. 'സംവാദം സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത' എന്നതാണു സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയം.സിബിസിഐ പ്രസിഡന്‍റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ രാജ്യത്തെ 200ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കും. എം‌ടി‌പി ആക്ട് ഭേദഗതി വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും സൂചനയുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »