India - 2024

ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും ദൈവസാന്നിധ്യം സൃഷ്ടിക്കണം: ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍

28-02-2020 - Friday

ചങ്ങനാശേരി: മനുഷ്യന്റെ രക്ഷയ്ക്ക് മനുഷ്യ പ്രയത്‌നത്തേക്കാളുപരി ദൈവത്തിന്റെ കരുണയാണ് ആവശ്യമെന്ന് പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍. പാറേല്‍ പള്ളി മൈതാനത്തു നടക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവഹിതമല്ലാത്ത പ്രവര്‍ത്തികളിലൂടെ അനുഗ്രഹങ്ങള്‍ നഷ്മാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങളും സാഹചര്യങ്ങളും വേണ്ടവിധം ഉപയോഗിക്കാത്തത് പരാജയമാണ്. സ്തുതിയിലൂടെയും ആരാധനയിലൂടെയും നന്ദിയര്‍പ്പണത്തിലൂടെയും പ്രാര്‍ത്ഥിക്കുന്നതിനുള്ള ദൈവസാന്നിധ്യം സൃഷ്ടിക്കണമെന്നും ഫാ. പൂവണ്ണത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു രാവിലെ 9.30 മുതല്‍ കണ്‍വന്‍ഷന്‍ പന്തലില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും. വൈകുന്നേരം നാലിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 5.30ന് വചനപ്രഘോഷണം. കണ്‍വന്‍ഷന്‍ നാളെ സമാപിക്കും.


Related Articles »