തുടർന്ന് വചന ശുശ്രൂഷക്ക് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6 മണിക്ക് ധ്യാന ശുശ്രൂഷ ആരംഭിക്കും. നാളെ വൈകീട്ട് ആറ് മണിക്ക് അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മുസഫ മാര്‍ത്തോമ ഹാളില്‍ വചനശുശ്രൂഷ നടക്കും.
ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച ദുബായ് മോര്‍ ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് മൌണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആദര്‍ശ് ജോര്‍ജ്ജും ടീമും നേതൃത്വം നല്‍കും. ധ്യാന ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മൌണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഫേസ്ബുക്കില്‍ കുറിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
News
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന നിനവേ കൺവെൻഷന് യുഎഇയില്‍ ആരംഭം
സ്വന്തം ലേഖകന്‍ 05-02-2020 - Wednesday
ഷാർജ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യുഎഇ മേഖല ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന നിനവേ കൺവെൻഷന് ആരംഭം. യുഎഇയിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന നിനവേ കൺവെൻഷൻ 2020നു ഷാർജ സെന്റ് മേരിസ് യാക്കോബായ സുനോറോ പാത്രിയർക്കൽ കത്തീഡ്രലിലാണ് ആരംഭമായത്. യുഎഇ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വൈദികർ, ഭദ്രാസന കൗൺസിൽ മെമ്പർമാർ, ഷാർജ പള്ളി മാനേജിംഗ് കമ്മറ്റി എന്നിവരുടെ സാന്നിധ്യത്തിൽ മെത്രാപ്പോലിത്ത ഐസക് മോർ ഒസ്താത്തിയോസ് കൺവെൻഷന്‍ ഉദ്ഘാടനം ചെയ്തു.
