India - 2024

കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്ര പദവി: ഛായാചിത്ര പ്രയാണം നാളെ

06-03-2020 - Friday

 കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഛായാചിത്ര പ്രയാണം നാളെ നടക്കും. നാലു പ്രയാണങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. മാന്നാനം ആശ്രമ ദേവാലയത്തില്‍ നിന്നു രാവിലെ 7.15ന് ആരംഭിക്കുന്ന പ്രയാണം മാന്നാനം ആശ്രമ ദേവാലയ പ്രിയോര്‍ റവ. ഡോ. സ്‌കറിയാ എതിരേറ്റ് സിഎംഐ ഫ്‌ളാഗ് ഓഫ് ചെയ്യും. അത് കുടമാളൂര്‍, അതിരന്പുഴ ഫൊറോനകളിലൂടെ കടന്നുപോകും.

ചങ്ങനാശേരി കത്തീഡ്രലിലെ പിതാക്കന്മാരുടെ കബറിടക്കത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ പ്രയാണം കത്തീഡ്രല്‍ വികാരി റവ.ഡോ കുര്യന്‍ പുത്തന്‍പുര ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി, തുരുത്തി, കുറുന്പനാടം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ഫൊറോനകളിലൂടെ അത് കടന്നുപോകും. എടത്വാ ഫൊറോന പള്ളിയിലെ ദൈവദാസന്‍ പുത്തന്‍പറന്പില്‍ തൊമ്മച്ചന്റെ കബറിടത്തില്‍ നിന്നാരംഭിക്കുന്ന മൂന്നാമത്തെ പ്രയാണം ഫാ. മെല്‍വിന്‍ പുതിയിടം ഫ്‌ളാഗ് ഓഫ് ചെയ്യും. എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ അത് കടന്നു പോകും.

കുറവിലങ്ങാട് മര്‍ത്ത്മറിയം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്നിനന്നുള്ള നാലാമത്തെ പ്രയാണം ആര്‍ച്ച്പ്രീസ്റ്റ് ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യും. എല്ലാ പ്രയാണങ്ങളും നാളെ വൈകുന്നേരം ആറിന് കുടമാളൂരില്‍ എത്തിച്ചേരും. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രയാണങ്ങളെ സ്വീകരിക്കും. വിവിധ പ്രയാണങ്ങള്‍ക്ക് ഫാ. തോമസ് ചേക്കോന്തയില്‍. ഫാ. മിന്റോ മൂന്നുപറയില്‍, ഫാ. അനൂപ് വലിയപറന്പില്‍, ഫാ. തോമസ് അഞ്ചുപങ്കില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ജനറല്‍ കണ്‍വീനനര്‍ ജോയ് ജോസഫ് കല്ലന്പള്ളില്‍, പാരിഷ് കൗണ്സില്‍ സെക്രട്ടറി അഡ്വ. തോമസ് സെബാസ്റ്റ്യന്‍ വൈപ്പിശേരി, പ്രയാണ ക്യാപ്റ്റന്‍മാരായ വി.ജെ ജോസഫ് വേളാശേരില്‍, റൂബിച്ചന്‍ കുന്നുംപുറം, അനില്‍ ഏബ്രഹാം വലിയവീട്ടില്‍, ജോര്‍ജ് പാണംപറന്പില്‍ എന്നിവരും ബെന്നി കാഞ്ഞിരംകാലാ, ആന്റണി ചിറ്റിലപ്പള്ളി, ജോയി കൊച്ചുപാണ്ടിശേരി, റിജോ തുരുത്തേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, കുട്ടായ്മ ലീഡേഴ്‌സ്, മതാധ്യാപകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും നേതൃത്വം കൊടുക്കും. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുടമാളൂര്‍ പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി 15നാണ് പ്രഖ്യാപിക്കുക. 


Related Articles »