India - 2025
മൂവാറ്റുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
07-03-2020 - Saturday
മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനം സ്വാംശീകരിച്ച് ആത്മീയ ശക്തിയില്‍ ജീവിക്കുവാന്‍ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെയെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മാമോദീസ സ്വീകരിച്ചവര്‍ എല്ലാവരും അയയ്ക്കപ്പെട്ടവരാണെന്നും കര്‍ത്താവിനോട് ചേര്‍ന്ന് ദൈവഹിതം തിരിച്ചറിയുവാനുള്ള ഒരവസരമാക്കി കണ്‍വന്‍ഷന്‍ മാറ്റണമെന്നും ബിഷപ്പ് പറഞ്ഞു.
മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, ഫാ. പോള്‍ നെടുംപുറത്ത്, ഫാ. തോമസ് തൈപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വാഴപ്പിള്ളി മാര്‍ ഈവാനിയോസ് നഗറില്‍ (മുവാറ്റുപുഴ കാത്തലിക് ബിഷപ്‌സ് ഹൗസ്) നടക്കുന്ന കണ്‍വന്‍ഷന്‍ ഒന്‍പതിന് സമാപിക്കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വെന്‍ഷന്‍.