News - 2025

യൂറോപ്പ് അധിനിവേശം വേണ്ട: അനുയായികള്‍ക്ക് ഐ‌എസ് നേതൃത്വത്തിന്റെ നിര്‍ദേശം

സ്വന്തം ലേഖകന്‍ 16-03-2020 - Monday

ലണ്ടന്‍: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലേക്കു കടക്കരുതെന്ന് അനുയായികള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതൃത്വത്തിന്റെ നിര്‍ദേശം. ആക്രമണത്തിനു മുൻപ് യൂറോപ്പിലേക്ക് ചേക്കേറാൻ അനുയായികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്ന നേതൃത്വം ഇപ്പോള്‍ അങ്ങോട്ട് പോകരുതെന്നാണു നിര്‍ദേശിച്ചിരിക്കുന്നതെന്നും യൂറോപ്പ് പകര്‍ച്ചവ്യാധിയുടെ നാടാണെന്നും ഐഎസിന്റെ പ്രസിദ്ധീകരണമായ 'അല്‍ നാബ'യില്‍ പറയുന്നുണ്ടെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ രോഗം പടരുന്നത് തടയാനാണിത്. രോഗബാധയില്ലാത്തവര്‍ യൂറോപ്പിലേക്കു കടക്കരുതെന്നുമാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫ്രാന്‍സ്, ജര്‍മ്മനി അടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണം നടത്തിയിട്ടുണ്ട്. അക്രമത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഭൂരിഭാഗവും അഭയാര്‍ത്ഥികളാണെന്ന് വ്യക്തമായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »