India - 2025
കോവിഡ് വ്യാപനത്തിനെതിരെ മതനേതൃത്വം സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
22-03-2020 - Sunday
തിരുവനന്തപുരം: കോവിഡ്19 നിയന്ത്രണങ്ങളോടു ക്രൈസ്തവ സഭകളും ഇതരമതനേതൃത്വങ്ങളും സ്വീകരിച്ച ശക്തമായ നിലപാടിന് മുഖ്യമന്ത്രിയുടെ പ്രശംസ. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ എടുത്ത നടപടി പ്രശംസനീയമാണ്. കോവിഡ് വ്യാപനത്തിനെതിരേ കെസിബിസി സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേരിട്ടു വിളിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തലശേരി ആര്‍ച്ച് ബിഷപ്പ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ സ്വയം ക്വാറന്റൈനില്‍ പോയി മാതൃകയായി. ഒപ്പം ഇക്കാര്യം വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ മാസം 31വരെ ഊട്ടുനേര്‍ച്ച, ധ്യാനം, കണ്‍വെന്‍ഷന്‍, തീര്‍ത്ഥാടനം തുടങ്ങിയ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് വിവിധ രൂപതകള്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. യാക്കോബായ സഭയും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചു സര്‍ക്കുലര്‍ ഇറക്കി. പരുമല പള്ളിയില്‍ തീര്‍ഥാടനം പൂര്‍ണമായി നിര്‍ത്തി. സിഎസ്‌ഐ സഭയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
![](/images/close.png)