Life In Christ - 2025
കൊറോണ പ്രതിരോധത്തിന് അർജന്റീനിയന്‍ പ്രസിഡന്റ് വൈദികരുടെ സഹായം തേടി
സ്വന്തം ലേഖകന്‍ 27-03-2020 - Friday
ബ്യൂണസ് അയേഴ്സ്: കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തെരുവിൽ കഴിയുന്ന ആളുകൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അർജന്റീനിയന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് വൈദികരുടെ സഹായം തേടി. ഇതു സംബന്ധിച്ച തീരുമാനം ബിഷപ്പ് ഗുസ്ടാവോ കാരര്‍ അടക്കം ഏഴോളം വൈദികര്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റിനെ അറിയിച്ചു. മുന്നോട്ടുള്ള ദിവസങ്ങളില്‍ അര്‍ജന്റീനയിലെ തെരുവുകളിൽ കഴിയുന്നവരുടെ ഇടയിൽ ബോധവൽക്കരണം നടത്താൻ സർക്കാർ അധികൃതർക്കൊപ്പം ഈ വൈദികരും ചേരും. തെരുവോരങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകൾക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരാണ് തങ്ങളുടെ ദൌത്യം കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുന്നത്.
രോഗത്തിന്റെ വ്യാപനം കണക്കുകൂട്ടുന്നതിന് അനുസരിച്ചു തെരുവിൽ താമസിക്കുന്ന ആളുകളെ ക്വാറന്റീനിലോ ഐസൊലേഷനിലോ പ്രവേശിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇവരെ ബോധവത്ക്കരിക്കുന്നതിനായി ഭരണകൂടം വൈദികരെ സമീപിച്ചത്. ഇതിനു പൂര്‍ണ്ണമായ സമ്മതം വൈദികരും നല്‍കുകയായിരിന്നു. ബുധനാഴ്ചത്തെ കൂടിക്കാഴ്ച വേളയില്‍ മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി പാപ്പയോടൊപ്പം 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലി അർജന്റീനിയന്‍ പ്രസിഡന്റും പ്രാർത്ഥിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക