News - 2024

അര്‍ജന്‍റീനയില്‍ മോഷണം പോയ കുസ്തോതി കണ്ടെത്തിയെങ്കിലും തിരുവോസ്തിയില്ല: വിശ്വാസികള്‍ക്ക് ആശങ്ക

പ്രവാചകശബ്ദം 01-02-2022 - Tuesday

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ന്യൂസ്ട്ര സെനോറ ഡി ലാ മെർസെഡ് ഇടവകയിൽ നിന്ന് മോഷണം പോയ കുസ്തോതി കണ്ടെത്തിയെങ്കിലും ഇതില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി നഷ്ട്ടപ്പെട്ടു. ജനുവരി 16 ന്, വിക്ടോറിക്കയിലെ പള്ളിയിൽ നിന്നാണ് സക്രാരി മോഷണം പോയത്. ഇപ്പോള്‍ കുസ്തോതി കണ്ടെത്തിയെങ്കിലും അതില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി നഷ്ട്ടമായതിന്റെ കടുത്ത ദുഃഖത്തിലാണ് സാന്താ റോസ രൂപതാനേതൃത്വം. വിശ്വാസികളായ നമുക്ക് ഏറ്റവും വിലയേറിയതാണ് മോഷ്ട്ടിക്കപ്പെട്ടതെന്നും ഇത് നമ്മെ ഒരുപാട് വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നുവെന്ന് രൂപത പ്രസ്താവിച്ചു.

നിർഭാഗ്യകരമായ സംഭവത്തെ ദുഃഖത്തോടെ നോക്കികാണുകയാണെന്ന് ജനുവരി 28-ന് പുറത്തിറക്കിയ ഹ്രസ്വ സന്ദേശത്തിൽ ഇടവക വികാരി ഫാ. ജുവാൻ അവേർസ പ്രസ്താവിച്ചു. 43, 31 വയസ്സുള്ള രണ്ടുപേരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട തിരുവോസ്തി കണ്ടെത്താന്‍ കഴിയാത്തതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്. അതേസമയം മോഷണത്തിനുള്ള പ്രേരണ ആഭിചാര ആവശ്യങ്ങൾക്കാണെന്ന ആരോപണം പോലീസ് തള്ളിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ആശങ്കയേറുകയാണ്. വിശുദ്ധ കുര്‍ബാന പൈശാചിക കൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമോയെന്ന ആശങ്കയാണ് വിശ്വാസി സമൂഹം പങ്കുവെയ്ക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »