News

ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനായി പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം

സ്വന്തം ലേഖകന്‍ 04-04-2020 - Saturday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം വിവിധ ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനായി. ചൂതാട്ടം, അശ്ലീലം, ഇന്‍റര്‍നെറ്റ് എന്നിവയ്ക്കു അടിമകളായി കഴിയുന്നവരുടെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

ആസക്തിയെക്കുറിച്ചുള്ള നാടകീയമായ കഥകള്‍ നാം കേട്ടിട്ടുണ്ട്. ചൂതാട്ടം, അശ്ലീലം, ഇന്‍റെര്‍നെറ്റ് എന്നിവയുടെ ആസക്തികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? “സുവിശേഷ കാരുണ്യ”ത്തില്‍ ആശ്രയിച്ച് നവമായ ഈ ആസക്തികളെ ശമിപ്പിക്കുകയും അവയുടെ കെണിയില്‍ വീണുപോയവരെ മോചിപ്പിക്കുകയും ചെയ്യാം. ആസക്തികള്‍ക്ക് അടിമപ്പെട്ടവര്‍ മോചിതരാകുന്നതിനും, അവരെ ശരിയായ വിധത്തില്‍ സഹായിക്കുന്നതിനും, പിന്‍തുണയ്ക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ പറഞ്ഞു.


Related Articles »