India - 2025
കുഞ്ഞിനെ കൊല്ലരുത്, ഏറ്റെടുക്കാന്‍ തയാര്‍: ഹൈക്കോടതി വിധിയില്‍ കെസിബിസി പ്രോലൈഫ് സമിതി
സ്വന്തം ലേഖകന്‍ 07-04-2020 - Tuesday
കൊച്ചി: അമ്മയുടെ ഉദരത്തില്‍ 24 ആഴ്ച പിന്നിട്ട കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം കഴിഞ്ഞദിവസം ഹൈക്കോടതി നല്‍കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നും കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയാറെന്നും കെസിബിസി പ്രോലൈഫ് സമിതി. കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഇടയായ സാഹചര്യം അമ്മയ്ക്കും കുഞ്ഞിനും മാനഹാനി ഉണ്ടാകുമെന്ന കാരണത്താല്‍ കുഞ്ഞിനു ജനിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കിയ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയാറാണെന്നും പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരിയും പ്രസിഡന്റ് സാബു ജോസും വ്യക്തമാക്കുകയായിരിന്നു.
പ്രസവം വരെ അമ്മയ്ക്ക് സുരക്ഷിത താമസം ഉറപ്പുവരുത്തുകയും തുടർന്ന് സർക്കാരിന്റെ നിയമപ്രകാരം കുഞ്ഞിനെ ദത്തു നൽകുവാനുള്ള നടപടികളും സ്വീകരിക്കാൻ കത്തോലിക്ക സ്ഥാപനങ്ങളും കെസിബിസി പ്രോലൈഫ് സമിതിയും തയ്യാറാകും. ജീവൻ ദൈവത്തിന്റെ ദാനമാണ്. അത് നശിപ്പിക്കരുത്. അനേകായിരങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കുണ്ടായ ചതിയിലും വേദനയിലും ഞങ്ങളും പങ്കുചേരുന്നു. ഇത്തരം ദുരവസ്ഥ ഉണ്ടാകാതിരിക്കുവാനും ജാഗ്രതയും പ്രാർത്ഥനയും ആവശ്യമാണ്. ആ കുട്ടിയുടെ മാതാപിതാക്കളുടെ വിഷമങ്ങളും എത്രയോ വലുതാണ്. കുഞ്ഞിനെ കൊല്ലാതിരിക്കുവാൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നതായും സാബു ജോസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)