Faith And Reason

വാഹനങ്ങളുമായി അവരെത്തി: ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ മുടക്കാതെ ജര്‍മ്മനിയിലെ വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 11-04-2020 - Saturday

ഡസ്സെല്‍ഡോര്‍ഫ്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്‌ഫാലിയ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ഡസ്സെല്‍ഡോര്‍ഫിലെ നൂറുകണക്കിന് ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരണത്തിന് കണ്ടെത്തിയ മാര്‍ഗ്ഗം ശ്രദ്ധേയമായി. വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷിതമായ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വന്തം വാഹനങ്ങളിലിരുന്ന് വിശ്വാസികള്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. സിറ്റി മേയര്‍ തോമസ്‌ ഗെയിസെലും ഭാര്യയും തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ എത്തിയിരിന്നു.

കത്തോലിക്കാ - ഇവാഞ്ചലിക്കല്‍ വൈദികരുടെ ചെറു സംഘം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തിയ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ വിശ്വാസികള്‍ തങ്ങളുടെ വാഹനങ്ങളുടെ ജാലകത്തിലൂടെയാണ് കണ്ടത്. ഡസ്സെല്‍ഡോര്‍ഫ് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടിയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു തിരുകര്‍മ്മങ്ങള്‍. സ്കൂട്ടര്‍ തുടങ്ങി വലിയ എസ്.യു.വി വരെയുള്ള വാഹനങ്ങളിലെത്തിയ വിശ്വാസികള്‍ തങ്ങളുടെ വാഹങ്ങള്‍ സുരക്ഷിതമായ അകലം പാലിച്ചു വരിവരിയായി നിര്‍ത്തിയിട്ടുകൊണ്ട് പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് കത്തോലിക്കാ വൈദികന്‍ ഫാ. ഫ്രാങ്ക് ഹെയിഡ്കാംപും ഇവാഞ്ചലിക്കല്‍ പുരോഹിതന്‍ ഹെയിന്‍റിച്ച് ഫച്ച്സും നേതൃത്വം നല്‍കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 30