Faith And Reason - 2024

യുദ്ധ വിമാനത്തിൽ നഗരത്തെ വെഞ്ചിരിച്ച് കൊറോണ മുക്തി നേടിയ അമേരിക്കൻ മെത്രാൻ

സ്വന്തം ലേഖകന്‍ 13-04-2020 - Monday

ന്യൂ ഓർലിയൻസ്: യുദ്ധ വിമാനത്തിൽ നിന്നും ഹന്നാൻ വെള്ളം തളിച്ച് നഗരത്തെ വെഞ്ചിരിച്ച് കൊറോണ മുക്തനായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രാര്‍ത്ഥന. ന്യൂ ഓർലിയൻസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഗ്രിഗറി ഏയ്മണ്ടാണ് പ്രായത്തെ അവഗണിച്ച് ശ്രദ്ധേയമായ ശുശ്രൂഷ നടത്തിയിരിക്കുന്നത്. കൊറോണ പിടിപ്പെട്ട ആദ്യത്തെ അമേരിക്കൻ മെത്രാനായിരിന്നു ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി. രോഗത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടിയ അദ്ദേഹം ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് യുദ്ധ വിമാനത്തിൽ നിന്നും ന്യൂ ഓർലിയൻസ് നഗരത്തിനു ചുറ്റും ഹന്നാൻ വെള്ളം തളിച്ചു പ്രാര്‍ത്ഥിച്ചത്. യേശുക്രിസ്തു മാമോദിസ മുങ്ങിയ ജോർദ്ദാൻ നദിയിൽ നിന്നും കൊണ്ടുവന്ന വെഞ്ചരിച്ച വെള്ളവുമായി 25 മിനിറ്റ് അദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫൈറ്റർ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന, 77 വർഷം പഴക്കമുള്ള വിമാനത്തിലെ ഓപ്പൺ എയർ കോക്പിറ്റിലാണ് അദ്ദേഹം യാത്ര നടത്തിയത്. രോഗ ബാധിതനായിരുന്ന, ഗ്രിഗറി ഏയ്മണ്ട് അടുത്തിടെയാണ് രോഗത്തിൽ നിന്നും മുക്തനായി ​ക്വാറന്റെനില്‍ നിന്നും പുറത്തുവന്നത്. താൻ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും നഗരത്തിന്റെ ഭരണകൂട നേതൃത്വത്തിനും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശമുള്ളതിനാൽ അതിരൂപതയിലെ പൊതുവായുള്ള വിശുദ്ധ കുർബാനകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 30