India - 2025
കുടുംബങ്ങള്‍ക്ക് 1500 രൂപ: ലോക്ക് ഡൗണിൽ അമ്പനോളി ഇടവകയുടെ കാരുണ്യ സ്പർശം
സ്വന്തം ലേഖകന്‍ 14-04-2020 - Tuesday
തൃശൂർ: ലോക്ക് ഡൗണിൽ കഴിയുന്ന ഇടവക പരിധിയിലെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായമെത്തിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപതയിലെ അമ്പനോളി സെന്‍റ് ജോര്‍ജ്ജ് ദേവാലയം. ഇടവക വികാരി ഫാ. ഫ്രാങ്കോ പറപുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പള്ളി കമ്മറ്റി യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടവകയിലെ നൂറ്റിനാല്പതു കുടുംബങ്ങൾക്കും ആയിരത്തിയഞ്ഞൂറു രൂപ വീതം നൽകിയാണ് ദേവാലയ നേതൃത്വം ആശ്വാസമായത്. ഇടവകാതിർത്തിയിലെ ഇതര മതസ്ഥരായ ഇരുപത്തിയഞ്ചു നിർധന കുടുംബങ്ങൾക്ക് ആയിരം രൂപയും ഭാരവാഹികൾ എത്തിച്ചു നൽകി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)