News - 2025

ഗര്‍ഭിണികള്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന

സ്വന്തം ലേഖകന്‍ 20-04-2020 - Monday

വത്തിക്കാന്‍ സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ മുഖച്ഛായ മാറുന്ന ലോകത്തിൽ തങ്ങളുടെ മക്കളെ വളർത്താനുള്ള ധൈര്യവും ആത്മവിശ്വാസവും ഗർഭിണികൾക്ക് ലഭിക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. കൊറോണ വൈറസ് ദുരന്തം മുൾമുനയിൽ നിറുത്തിയിരുന്ന ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുകയെന്ന പ്രത്യേക നിയോഗത്തോടുകൂടി പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലെ കപ്പേളയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (17/04/20) അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഗര്‍ഭിണികളെ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. തങ്ങളുടെ മക്കളെ വളർത്തേണ്ട വേദിയായ ഭാവിലോകത്തെക്കുറിച്ച് ആശങ്കാകുലരായ സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നതിനായി പ്രാർത്ഥിച്ച പാപ്പ വ്യത്യസ്തമായിരിക്കുമെങ്കിലും കർത്താവ് ഏറെ സ്നേഹിക്കുന്ന ഒന്നാണ് ഈ ലോകമെന്നും പറഞ്ഞു.

ദിവ്യബലി മധ്യേ നല്കിയ സന്ദേശത്തില്‍ യേശുവുമായി അടുത്തിടപഴകി ജീവിച്ച ശിഷ്യരെപ്പോലെ നമ്മൾ, ക്രൈസ്തവർ അവിടന്നുമായി ഉറ്റ ബന്ധത്തിലായിരിക്കേണ്ടതിൻറെ അനിവാര്യതയും പാപ്പ ചൂണ്ടിക്കാട്ടി. സമൂഹത്തെയും സഭയെയും കൂദാശകളെയും ഒഴിവാക്കിക്കൊണ്ടുള്ളതായ ഒരു ബന്ധത്തില്‍ അപകടമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിശ്വസികൾക്ക് നേരിട്ടു ദിവ്യബലയിൽ പങ്കുചേരാനോ ദിവ്യകാരുണ്യം സ്വീകരിക്കാനോ കഴിയാതെ ആത്മീയമായി മാത്രം പങ്കുകൊള്ളാൻ കഴിയുന്ന പ്രയാസമേറിയ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടന്ന് എല്ലാവരും ഒന്നുചേരേണ്ടതുണ്ടെന്നും ദൈവമക്കൾ ഒരു സമൂഹമായിരിക്കുന്നതാണ് സഭയുടെ സ്വഭാവമെന്നും പാപ്പ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 542