News - 2025
സൂക്ഷിക്കുക: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് വട്ടായിലച്ചന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്
പ്രവാചക ശബ്ദം 25-04-2020 - Saturday
മണ്ണാര്‍ക്കാട്: പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ശുശ്രൂഷക്കായി പണം നല്‍കണമെന്ന അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് വ്യാജ അക്കൗണ്ടില്‍ നിന്ന്‍ വിശ്വാസികള്‍ ലഭിച്ചത്. ഇത് അനേകരില്‍ സംശയമുളവാക്കിയതിനെ തുടര്‍ന്നു സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ടു.
എന്നാല്‍ ഇത് വ്യാജമാണെന്ന് ധ്യാനകേന്ദ്ര നേതൃത്വം സ്ഥിരീകരിക്കുകയായിരിന്നു. തുടര്‍ച്ചയായ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തന്നെ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പണം അഭ്യര്‍ത്ഥിക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് സെഹിയോന്‍ മിനിസ്ട്രീസുമായി യാതൊരു ബന്ധവുമില്ലെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on