India - 2025
ലോക്ക് ഡൗണില്‍ മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്നു വ്യക്തമായി: കെസിബിസി
29-04-2020 - Wednesday
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട ലോക്ക് ഡൗണ്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുമ്പോഴും മദ്യവിപണന മേഖലയെ സംബന്ധിച്ച് അതു വലിയൊരു നന്മയായി രൂപപ്പെട്ടുവെന്നു കെസിബിസി. മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും കുടുംബസമാധാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അതു വഴിതെളിച്ചു. ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളില്‍ നടന്ന ഏതാനും ആത്മഹത്യകളെ മാറ്റിനിര്‍ത്തിയാല്‍ ഗവണ്‍മെന്റിന്റെയും സമൂഹ്യ സന്നദ്ധസംഘടനകളുടെയും സമയബന്ധിതമായ ഇടപെടല്‍ മൂലം മദ്യാസക്തിയെ ചികിത്സയിലൂടെയും കൗണ്‍സിലിംഗിലൂടെയും ഫലപ്രദമായി നേരിടാനായി.
അധികാരികള്‍ ഭയപ്പെട്ടതുപോലെ ആത്മഹത്യാ നിരക്കുകള്‍ ഉയര്‍ന്നില്ല. മദ്യപാനം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞു. വാഹനാപകടങ്ങള്‍ കുടുംബകലഹങ്ങള്‍, കൊലപാതകങ്ങള്‍, വിവിധ രോഗങ്ങള്‍ ഇവയ്‌ക്കെല്ലാം വലിയ ശമനമുണ്ടായെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യവിപണനം ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനാവശ്യമാണെന്ന ന്യായവാദം തെറ്റാണെന്നും തെളിഞ്ഞു. പകരം, മദ്യനിരോധനം സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവുമുണ്ടായി.
ലോക്ക് ഡൗണ്‍ സംബന്ധിച്ചു കൂടുതല്‍ ഇളവുകള്‍ മേയ് മൂന്നു കഴിയുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു കരുതുന്നു. ഈ രോഗം മനുഷ്യസമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ളതും ഇനിയും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ദോഷഫലങ്ങളെ കൂടുതല്‍ വഷളാക്കാന്‍ സര്‍ക്കാരിന്റെ മദ്യനയങ്ങള്‍ ഇടയാക്കരുതെന്നും കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പരിഗണനയ്ക്കായി ഏഴു നിര്‍ദേശങ്ങളും കെസിബിസി കമ്മീഷന്‍ നല്‍കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)