India - 2024

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃതസംസ്കാരം ഇന്ന്

05-05-2020 - Tuesday

ഇടുക്കി: കാലം ചെയ്ത, ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു 2.30നു വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അനുശോചനസന്ദേശം നല്‍കും. മൂന്നു ഘട്ടങ്ങളായാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക ഒന്നാം ഘട്ടം കുഞ്ചിത്തണ്ണിയിലെ ഭവനത്തില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ നടന്നു. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്ന ചാനലില്‍ ഒരുക്കുന്നുണ്ട്.


Related Articles »