India - 2025
മദ്യശാലകള്‍ തുറക്കാന്‍ വഴികള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയം: ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്
08-05-2020 - Friday
കായംകുളം: കോവിഡ് 19 മഹാമാരിയില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ വഴികള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്.
മദ്യലഭ്യത കുറഞ്ഞതോടെ കുടുംബത്തിലെ സമാധാനാന്തരീക്ഷം വളര്‍ന്നു. മദ്യപാനാസക്തി ഉള്ളവര്‍ക്കു മാനസിക ആരോഗ്യവും ശാരീരിക സൗഖ്യവും കൈവന്നു. കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. അതിനാല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നും ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)