Life In Christ - 2025

ഫാത്തിമ തിരുനാള്‍ ദിനത്തില്‍ അരലക്ഷം ജപമാല: ആഹ്വാനവുമായി മെക്സിക്കന്‍ നടന്‍

സ്വന്തം ലേഖകന്‍ 09-05-2020 - Saturday

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമായി പതിനായിരങ്ങള്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ജപമാലയ്ക്കു ആഹ്വാനവുമായി പ്രശസ്ത മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, മോഡലുമായ എഡുറാഡോ വേരാസ്റ്റെഗുയി. ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് എന്നീ സമൂഹ മാധ്യമങ്ങളിലൂടെ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മെക്സിക്കന്‍ സിറ്റി സമയം ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന ജപമാല പ്രാര്‍ത്ഥനയില്‍ ഏറ്റവും ചുരുങ്ങിയത് അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഒരു സ്റ്റേഡിയം മുഴുവനും ആളുകള്‍, എല്ലാവരും ജപമാല കയ്യില്‍ പിടിച്ചുകൊണ്ട് കൊറോണയുടെ അന്ത്യത്തിനായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കുകയും, പരിശുദ്ധ കന്യകാ മാതാവിന്റെ ആശ്രയവും, മാധ്യസ്ഥവും അപേക്ഷിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കുവാന്‍ അദ്ദേഹം എ.സി. ഐ പ്രസ്നാക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാ മെക്സിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വേരാസ്റ്റെഗുയി അറിയപ്പെടുന്ന മനുഷ്യാവകാശ നേതാവ് കൂടിയാണ്. കൊറോണ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കും, ഇതു മൂലം ദാരിദ്ര്യത്തിലായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രാര്‍ത്ഥന യത്നത്തിന് വേരാസ്റ്റെഗുയി ആരംഭം കുറിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 37