Life In Christ - 2024

തിരിച്ചു പോകാന്‍ കൊതിച്ചു, ഇന്ന് തിരിച്ചറിയുന്നു ഇത് ദൈവത്തിന്റെ പദ്ധതി: കോവിഡ് രോഗികളെ ഏറ്റെടുത്ത് മിഷ്ണറി വൈദികന്‍

സ്വന്തം ലേഖകന്‍ 11-05-2020 - Monday

ബോചിനിയ: കൊറോണ വൈറസ് മൂലം ദുരിതം നേരിടുന്ന തന്റെ സ്വന്തം രാജ്യത്തെ ജനങ്ങളെ, ശുശ്രൂഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഖസാക്കിസ്ഥാനിൽ മിഷ്ണറിയായി സേവനം ചെയ്തിരുന്ന പോളിഷ് വൈദികനായ ഫാ. പിയോറ്റർ ഡിഡോ റോസ്നിയേക്കി. ഖസാഖിസ്ഥാനിലെ അതിരാവുവിൽ ദീർഘനാളായി ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം തന്റെ വിസ പുതുക്കാനായാണ് പോളണ്ടിൽ എത്തിയത്. എന്നാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പോളിഷ് അധികൃതർ അതിർത്തി അടച്ചതിനാൽ അദ്ദേഹത്തിന് തിരികെ മടങ്ങാൻ സാധിക്കാതെ വരികയായിരിന്നു. അതിരാവുവിലെ ജനങ്ങൾക്ക് തന്നെക്കൊണ്ട് ആവശ്യമുള്ളപ്പോൾ, ഒരുപാട് വൈദികരുള്ള പോളണ്ടിൽ തന്നെ എന്തിനാണ് തടഞ്ഞതെന്ന് ദൈവത്തോട് തന്നെ അദ്ദേഹം ചോദിച്ചു.

ഇന്നു ഈ വൈദികന്‍ സമ്മതിക്കുകയാണ്, അത് ദൈവത്തിന്റെ പദ്ധതിയായിരിന്നു. മാതൃരാജ്യത്ത് ദൈവം തന്നെ ഭരമേൽപ്പിക്കുന്ന പ്രത്യേക ദൗത്യം ഫാ. പിയോറ്ററിന് മനസ്സിലാക്കാൻ സാധിച്ചു. നിരവധി കൊറോണ രോഗികളുള്ള സമീപത്തെ ബോചിനിയ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാനസികരോഗ ആശുപത്രിയിലെ റിസപ്ഷനിലേക്ക് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് കേട്ട്, അവിടേക്ക് പോയ അദ്ദേഹം അവിടെ സേവനം ആരംഭിക്കുകയായിരിന്നു. 14 ജീവനക്കാർക്കും, 16 അന്തേവാസികള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടതിനാൽ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകാതെ വന്ന സമയത്താണ് അദ്ദേഹം ദൗത്യം ഏറ്റെടുത്തത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫാ. പിയോറ്റർ അടക്കമുള്ളവരാണ് രോഗികള്‍ക്ക് കൈത്താങ്ങാകുന്നത്.

രോഗികളെ പരിചയമില്ലാത്തതിനാൽ ആദ്യം കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നവെന്ന് ഏപ്രിൽ പതിനൊന്നാം തീയതി മുതൽ ഇവിടെ സേവനം ചെയ്യുന്ന ഫാ. ഡിഡോ പറയുന്നു. ആശുപത്രിയിൽ രോഗം പടരാൻ സാധ്യത വളരെ കൂടുതലായതിനാല്‍ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഖസാഖിസ്ഥാനിലെ ജനങ്ങളെ കാണാൻ സാധിക്കാത്തതിന്റെ വിഷമമുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ പരസ്പരം പ്രാർത്ഥിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമേറിയ കാര്യമൊന്നും ഫാ. പീറ്റർ കൂട്ടിച്ചേർത്തു. ഫാ. പീറ്ററിനെ സഹായിക്കുവാന്‍ എട്ട് ഡൊമിനിക്കൻ സന്യാസിനികളും, രണ്ട് നേഴ്സിങ് വിദ്യാർത്ഥികളും ആശുപത്രിയില്‍ ഉണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »