Faith And Reason - 2024

ദേവാലയങ്ങൾ അടയ്ക്കപ്പെട്ടേക്കാം, പക്ഷേ ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ല: ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ തലവന്‍

സ്വന്തം ലേഖകന്‍ 21-05-2020 - Thursday

യാംഗൂണ്‍: കോവിഡ് കാലഘട്ടത്തില്‍ ദേവാലയങ്ങൾ അടയ്ക്കപ്പെട്ടെങ്കിലും ക്രിസ്തീയതയുടെ ഹൃദയം അടച്ചിട്ടില്ലായെന്നു ഏഷ്യൻ മെത്രാൻ സമിതിയുടെ അധ്യക്ഷനും മ്യാന്മറിലെ യാംഗൂണ്‍ അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ചാൾസ് ബോ. മേയ് പതിനേഴാം തിയതി അർപ്പിച്ച ദിവ്യബലി മദ്ധ്യേ തൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. ആരോഗ്യ അടിയന്തിരാവസ്ഥയിൽ, ചേരികളിലും അഭയാർത്ഥി ക്യാമ്പുകളിലും, ഗ്രാമങ്ങളിലും വിശന്നവരോടൊപ്പം ആയിരക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്ത സാധാരണക്കാരായ വിശ്വാസികളുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഒറ്റപ്പെടലിലും, ഏകാന്തതയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തെ സാക്ഷീകരിക്കുന്നതിൽ നിന്നും തങ്ങളെ ആരും നിരുത്സാഹപ്പെടുത്തിയില്ലെന്നും ഇത് ഇന്നത്തെ മഹത്തായ സുവിശേഷവൽക്കരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദേവാലയങ്ങളില്‍ മാത്രം ക്രിസ്തുവിനെ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ അവരുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മഹത്തായ സന്ദേശം വഹിക്കുന്നത് വഴിയിലാണ്. വിനയപൂർവ്വം അനുഷ്ഠിക്കുന്ന ഉപവി പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ അവര്‍ കണ്ടുമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »