News

പാക്കിസ്ഥാനിലെ ഷെയ്ഖ്പുരയില്‍ ക്രൈസ്തവ ദേവാലയം മുസ്ലീങ്ങള്‍ തകര്‍ത്തു

പ്രവാചക ശബ്ദം 24-05-2020 - Sunday

ഷെയ്ഖ്പുര: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുര ജില്ലയിലെ ഹക്കീംപുരയിലുള്ള പെന്തക്കോസ്തു ദേവാലയം തീവ്ര മുസ്ലീങ്ങളുടെ സംഘം ആക്രമിച്ച് തകര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള ലോക്ക്ഡൌണ്‍ കാരണം ദേവാലയം ശൂന്യമായി കിടന്ന അവസരം മുതലെടുത്തുകൊണ്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ ട്രിനിറ്റി പെന്തക്കൊസ്ത് ദേവാലയത്തിന്റെ ഒരു ഭിത്തിയും കുരിശും തകര്‍ന്നു. ദേവാലയത്തിന് വേണ്ടി വാങ്ങിച്ച സ്ഥലം തിരികെ വേണമെന്ന ആവശ്യവുമായി പ്രോപ്പര്‍ട്ടി ഡെവലപ്പറായ അവന്‍ അബ്ബാസിന്റേയും, അലി ഷാനിന്റേയും നേതൃത്വത്തില്‍ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തിയ ആയുധധാരികളായ മുസ്ലീങ്ങളാണ് ആക്രമണത്തിന്റെ പിന്നില്‍.

ദേവാലയത്തിന്റെ സ്ഥലപരിമിതി മറികടക്കുവാന്‍ കഴിഞ്ഞ വര്‍ഷം നിയമപരമായി വാങ്ങിച്ച ഭൂമിയെ ചൊല്ലി തര്‍ക്കം നിലവിലുണ്ടായിരുന്നതായി പാസ്റ്റര്‍ റവ. ഹദായത്ത് പറഞ്ഞു. 101 അടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ശൂന്യമായ ഭൂമി, ദേവാലയത്തിന് വിറ്റ ശേഷം തിരികെ വേണമെന്ന ആവശ്യവുമായി മുന്‍ ഉടമ രംഗത്തെത്തുകയായിരുന്നു. ആക്രമണം മതനിന്ദയാണെന്നും നടപടി വേണമെന്നും വിശ്വാസികള്‍ പറയുന്നു.

ട്രിനിറ്റി പെന്തക്കൊസ്ത് ദേവാലയത്തിന്റെ കീഴില്‍ അറുപതിലധികം കുടുംബങ്ങളാണ് ഉള്ളത്. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ബാസിനും, മറ്റ് ഏഴോളം പേര്‍ക്കുമെതിരെ പോലീസ് മതനിന്ദാക്കുറ്റം ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. സാധാരണ ഗതിയില്‍ ഇത്തരം കേസുകള്‍ ഉണ്ടാകുമ്പോള്‍ പോലീസ് തന്നെ ഇടപ്പെട്ട് പ്രതികളെ രക്ഷപ്പെടുത്തുകയാണ് പതിവ്. അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »