News - 2025
ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
പ്രവാചക ശബ്ദം 02-06-2020 - Tuesday
കുവൈറ്റ് സിറ്റി: നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പൂച്ചിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍ സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാണ് ഇദ്ദേഹം. ഏപ്രില്‍ 12ന് ബിഷപ്പ് കമില്ലോ ബല്ലീന്‍ മരിച്ചതോടെ സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അറബ് ക്രൈസ്തവര്‍ക്ക് ഏറെ സുപരിചിതനായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡു സ്വദേശിയായ ബിഷപ്പ് ഹിന്‍ഡര്‍ 1967ല്‍ വൈദികനായി. സെമിനാരി പ്രഫസര്‍, പ്രൊവിന്‍ഷ്യല്‍, ഫ്രാന്‍സിസ്‌കന്‍ സഭയുടെ ജനറല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ അറേബ്യയുടെ സഹായമെത്രാനായി നിയമിതനായി. 2011ല്‍ ഇതുവിഭജിച്ച് ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി നോര്‍ത്തേണ്‍ അറേബ്യ വികാരിയാത്തും യെമന്‍, ഒമാന്‍, യുഎഇ എന്നിവ ഉള്‍പ്പെടുത്തി സതേണ്‍ അറേബ്യ വികാരിയാത്തും സ്ഥാപിച്ചു. കുടിയേറ്റ സമൂഹത്തിന്റെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ അംഗം കൂടിയാണ് ബിഷപ്പ് പോള്‍ ഹിന്‍ഡര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക