Life In Christ - 2025

'ദൈവത്തിന്റെ മുന്നില്‍ മാത്രമേ ഞാന്‍ മുട്ടുകുത്തു': പ്രതിഷേധത്തില്‍ മുട്ടുകുത്തുവാന്‍ വിസമ്മതിച്ച പോലീസുകാരന്‍റെ വാക്കുകള്‍ വൈറല്‍

പ്രവാചക ശബ്ദം 10-06-2020 - Wednesday

ഹാര്‍ട്ട്വെല്‍: ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോര്‍ജ്ജിയയില്‍ നടന്ന ‘ബ്ലാക്ക് ലിവ്സ് മാറ്റര്‍’ പ്രതിഷേധത്തിനിടയില്‍’ കറുത്തവര്‍ഗ്ഗക്കാരനായ പോലീസുകാരന്റെ ദൈവത്തോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. ജോര്‍ജ്ജിയയിലെ ഹാര്‍ട്ട്വെല്ലില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് മുട്ടുകുത്തുവാന്‍ ആവശ്യപ്പെട്ട പ്രതിഷേധക്കാരോട്‌ താന്‍ ദൈവത്തിന്റെ മുന്നില്‍ മാത്രമേ മുട്ടുകുത്തുയെന്ന് ഒ’ നീല്‍ സാഡ്ലര്‍ എന്ന പോലീസുകാരന്‍ ധൈര്യസമേതം തുറന്നു പറഞ്ഞത്. ഈ സംഭവം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും സാഡ്ലര്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

“ഈ വാരാന്ത്യത്തില്‍ ഭാര്യക്കൊപ്പം പുറത്ത് പോകുവാന്‍ ഞാന്‍ അവധി എടുത്തിരിക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ എല്ലാവരും സുരക്ഷിതരാണ് എന്ന്‍ ഉറപ്പുവരുത്തുവാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്ക് ഒരുപാട് ബഹുമാനമുണ്ട്, പക്ഷെ ഞാന്‍ ഒരാളുടെ മുന്നില്‍ മാത്രമേ മുട്ടു കുത്തൂ: ദൈവം, ദൈവം, ദൈവം” എന്നാണ് സാഡ്ലര്‍ പറഞ്ഞത്. മിന്നെപോളിസില്‍ വെച്ച് കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയതിനെതിരെ രാഷ്ട്രീയക്കാര്‍, കായിക താരങ്ങള്‍, നിയമപാലകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ മുട്ടുകുത്തി പ്രതിഷേധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ലാഡര്‍ താന്‍ ദൈവത്തിന്റെ മുന്നില്‍ മാത്രമെ മുട്ടുകുത്തൂ എന്ന് തുറന്നു സാക്ഷ്യപ്പെടുത്തിയത്.



സമാനമായ ഒരു പ്രസ്താവനയുടെ പേരില്‍ അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ‘ന്യൂ ഓര്‍ലിന്‍സ് സെയിന്റ്സ്’ന്റെ താരമായ ഡ്ര്യു ബ്രീസ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ രണ്ടു പ്രാവശ്യമാണ് ക്ഷമാപണം നടത്തിയത്. ദേശീയ ഗാനമാലപിക്കുമ്പോള്‍ മുട്ടുകുത്തുന്ന പ്രതിഷേധരീതിയോട് തനിക്ക് യോജിപ്പില്ലെന്ന്‍ യാഹൂ ഫിനാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഡ്ര്യു ബ്രീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഇത് തിരുത്തുകയും ക്ഷമാപണം നടത്തി. ഇതു സംബന്ധിച്ച ട്രംപിന്റെ നിലപാടിന്റെ പേരില്‍ ബ്രീസ് ട്രംപിന് ഇന്‍സ്റ്റാഗ്രാം സന്ദേശം പോസ്റ്റ്‌ ചെയ്തിരുന്നു. ബ്രീസ് തന്റെ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോകേണ്ടിയിരുന്നില്ല എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. ഇതിന് പിന്നാലെയാണ് ദൈവത്തിന്റെ മുന്നില്‍ മാത്രമേ മുട്ടുകുത്തൂ എന്ന സാഡ്ലറിന്റെ തുറന്ന നിലപാട് പുറത്തുവന്നിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »