News - 2020

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി

പ്രവാചക ശബ്ദം 12-07-2020 - Sunday

ചെന്നൈ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 ബാധിച്ചു മരിച്ച കത്തോലിക്ക വൈദികരുടെ എണ്ണം നാലായി. മദ്രാസ് – മൈലാപ്പൂർ അതിരൂപതയിലെ മൊഗപ്പെയർ ഈസ്റ്റിലെ ഹോളി ട്രിനിറ്റി ഇടവക വികാരി ഫാ. ബി.കെ ഫ്രാൻസിസ് സേവ്യറാണ് അവസാനമായി രോഗം ബാധിച്ച് മരിച്ചത്. 59 വയസുണ്ടായിരിന്ന അദ്ദേഹം ചെന്നൈ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ വൈദികർക്കായുള്ള ലസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് മൈലാപ്പൂർ അതിരൂപതയില്‍ കോവിഡ് ബാധിച്ച് മറ്റൊരു വൈദികന്‍ കോവിഡ് ബാധിച്ച് മരിച്ചിരിന്നു. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അടക്കം ചെയ്ത ബാംഗ്ലൂർ അതിരൂപതയുടെ മുൻ ചാൻസിലറായിരുന്ന ഫാ. ആന്റണി സ്വാമിയുടെ മരണകാരണം കോവിഡ് മൂലമാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരിന്നു. ഫാ. പാസ്ക്കല്‍ പെട്രസ്, ഫാ. ജോസഫ് ഇ‌എല്‍ പ്രഗാസം എന്നിവരാണ് രോഗം ബാധിച്ചു മരിച്ച മറ്റ് വൈദികര്‍.


Related Articles »