News - 2025
പാപ്പയുടെ സഹായികളായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കോവിഡ്
പ്രവാചകശബ്ദം 21-01-2022 - Friday
റോം: ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാന സഹായികളായ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും ഡെപ്യൂട്ടി ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയേഴ് വയസ്സുള്ള കർദ്ദിനാൾ പരോളിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പ് പെന പാരയ്ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. അവർ വത്തിക്കാനിലെ അപ്പാർട്ടുമെന്റുകളിൽ കഴിയുകയാണ്. ഇരുവരും വത്തിക്കാന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരായതിനാല്‍ സാധാരണഗതിയിൽ, ഫ്രാന്‍സിസ് പാപ്പയെ പതിവായി കണ്ടുമുട്ടാറുണ്ട്, എന്നാൽ അവർ മാർപാപ്പയെ അവസാനമായി കണ്ടത് എപ്പോഴാണെന്ന് വ്യക്തമല്ല.
ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ നേരത്തെ വത്തിക്കാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നു. ജനുവരി 31 മുതൽ, ബൂസ്റ്റർ ഡോസ് അടക്കമുള്ള വാക്സിനേഷന്‍ ആരോഗ്യ പാസ് ജീവനക്കാർക്ക് ഉണ്ടായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വത്തിക്കാൻ മ്യൂസിയങ്ങളും പൂന്തോട്ടങ്ങളും കാസ്റ്റൽ ഗാൻഡോൾഫോയിലെ മാർപ്പാപ്പയുടെ വേനൽക്കാല വസതി സന്ദർശിക്കുന്നവർക്കും ആരോഗ്യ പാസ് നിര്‍ബന്ധമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക