India - 2024

ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രവാചക ശബ്ദം 21-07-2020 - Tuesday

കൊച്ചി: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്കത്തിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രോവിൻസിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള സിസ്റ്റര്‍ ക്ലെയറിനെ പനിയും ശ്വാസതടസവും മൂലം 15നു രാവിലെയാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രൂക്ഷമായ ശ്വാസതടസവും ഹൃദയസ്തംഭനവും മൂലം അന്നു രാത്രി മരണം സംഭവിച്ചു.

ആശുപത്രിയില്‍ നടത്തിയ പ്രാഥമിക ഘട്ട പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതല്‍ സ്ഥിരീകരണത്തിനായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു സ്രവം അയച്ചു. ഇതിന്റെ ഫലവും പോസിറ്റീവായതോടെണ് സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചത്. മരണം സംഭവിച്ച് അഞ്ചു ദിവസത്തിനുശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ പുറത്തുവിട്ടത്. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് 18 സന്യാസിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »