News - 2024
പീഡിത ജനതയ്ക്കു വേണ്ടി ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി വിയറ്റ്നാം
പ്രവാചക ശബ്ദം 24-08-2020 - Monday
ഹെനോയ്: ലോകമെമ്പാടും പീഡനമേൽക്കുന്നവരെ സ്മരിക്കാനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച 'വിശ്വാസത്തിന്റെ പേരില്‍ പീഡനമേല്‍ക്കുന്ന ഇരകളെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര ദിനം' പ്രാര്‍ത്ഥനാപൂര്‍വ്വം ആചരിച്ച് വിയറ്റ്നാമീസ് ജനത. ഓഗസ്റ്റ് 22 ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാദിനത്തില്‍ ക്രൈസ്തവ സമൂഹത്തോടൊപ്പം വിവിധ മത വിഭാഗങ്ങളും പങ്കുചേര്‍ന്നു. മതസ്വാതന്ത്ര്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലംഘിക്കപ്പെടുകയാണെന്നും, മത പീഡനത്തിന്റെ ഇരകൾ ദിനംപ്രതി വർദ്ധിക്കുകയാണെന്നും സമാധാനത്തിനും, നീതിക്കുംവേണ്ടിയുള്ള ഹാ തിൻഹ് രൂപത കമ്മറ്റി അധ്യക്ഷനായ ഫാ. പീറ്റർ ട്രാൻ ദിൻഹ് ലേയ് പറഞ്ഞു.
വിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങൾ നഷ്ടമായി, നിരവധി പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു, അടിസ്ഥാനപരമായി ജീവിക്കാനാവശ്യമായ സൗകര്യങ്ങൾ പോലും പല സ്ഥലത്തും നിഷേധിക്കപ്പെടുന്നുവെന്നും ഫാ. പീറ്റർ ട്രാൻ വിശദീകരിച്ചു. ആരാധനാലയങ്ങൾ പിടിച്ചെടുക്കുക, പണിയാൻ അനുവദിക്കാതിരിക്കുക, സുവിശേഷവൽക്കരണത്തിനു നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിയന്ത്രണങ്ങളിലൂടെയും ഇപ്പോൾ വിശ്വാസി സമൂഹം പലസ്ഥലങ്ങളിലും പീഡിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പീഡിത ക്രൈസ്തവ സമൂഹം ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ തയ്യാറാകണമെന്നും ഓഗസ്റ്റ് പതിനാറാം തീയതി പുറത്തിറക്കിയ കുറിപ്പിൽ ഫാ. പീറ്റർ ആവശ്യപ്പെട്ടിരിന്നു. വൈദികന്റെ ആഹ്വാനം സ്വീകരിച്ച് ഹാ തിൻഹ് രൂപതയിലെ വൈദികർ ഓഗസ്റ്റ് 22നു പ്രത്യേക നിയോഗംവെച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്തു. മെഴുകുതിരി പ്രദക്ഷിണവും സംഘടിപ്പിച്ചു. ഹാ തിൻഹ്, ക്വാങ് ബിൻഹ് എന്നീ രണ്ട് പ്രവിശ്യകളിലെ ദേവാലയങ്ങൾ ഹാ തിൻഹ് രൂപതയുടെ കീഴിലാണ് വരുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക