India - 2025
കോട്ടയം അതിരൂപത സ്ഥാപനദിനാചരണം 29ന്
26-08-2020 - Wednesday
കോട്ടയം: വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗക്കാര്‍ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 110ാം വാര്‍ഷികദിനാചരണം 29നു നടക്കും. ദൈവാലയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൃതജ്ഞതാബലി അര്‍പ്പിക്കും. മൂന്നിനു ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും. പരിപാടികളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുവാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്നു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.