Life In Christ - 2025

കൊറോണ ആശുപത്രികള്‍ സന്ദർശിച്ച് മെക്സിക്കൻ ബിഷപ്പിന്റെ ആത്മീയ തീർത്ഥാടനം

പ്രവാചക ശബ്ദം 29-08-2020 - Saturday

മെക്സിക്കോ സിറ്റി: കൊറോണ വൈറസ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗഭീതി വകവെക്കാതെ തന്റെ രൂപതാതിർത്തിക്കുള്ളിലെ കൊറോണാ ആശുപത്രികൾ സന്ദർശിച്ച് രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുംവേണ്ടി പ്രാർത്ഥന നയിക്കുന്ന മെക്സിക്കൻ ബിഷപ്പ് ശ്രദ്ധേയനാകുന്നു. യുഎസുമായി ചേർന്ന് കിടക്കുന്ന ടമൗളിപസ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന മാറ്റമോറോസ് രൂപതാധ്യക്ഷനായ ബിഷപ്പ് യൂജെനിയോ ലിറ റുഗാർസിയയാണ് തന്റെ ആത്മീയ ദൗത്യത്തിലൂടെ അനേകർക്കു ആശ്വാസവും ധൈര്യവും പകരുന്നത്.

കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന നിരവധി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം രോഗികൾക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രാർത്ഥിച്ചശേഷം അവർക്കായി ജപമാലയും പ്രത്യേകം തയാറാക്കിയ പ്രാർത്ഥനാ കാർഡും കൈമാറുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും വലിയ പിന്തുണയും സ്വീകാര്യതയുമാണ് തന്റെ ആത്മീയശുശ്രൂഷകൾക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആത്മീയമായ പിന്തുണ രോഗികളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും ശുശ്രൂഷകളിൽ ആശുപത്രി അധികാരികൾവരെ പങ്കെടുക്കാൻ ശ്രമിക്കുന്നത് അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »