Life In Christ - 2025

കൊളംബിയയില്‍ ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററില്‍ വിശുദ്ധ കുര്‍ബാന: പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികള്‍

പ്രവാചക ശബ്ദം 04-09-2020 - Friday

ബൊഗോട്ട: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടക്ക് സമീപമുള്ള ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററില്‍ വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം ശ്രദ്ധേയമാകുന്നു. സ്വന്തം കാറില്‍ ഇരുന്നുകൊണ്ട് നൂറുകണക്കിന് വിശ്വാസികളാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. വിശാലമായ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നവ പ്രേക്ഷകര്‍ക്ക് കാറിലിരുന്നുകൊണ്ട് തന്നെ ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററുകള്‍ ഒരുക്കുന്നത്. കൊളംബിയയില്‍ കൊറോണ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഫാ. ലൂയീസ് കാര്‍ലോസ് അയാല എന്ന വൈദികന്‍ ഇത് പ്രയോജനപ്പെടുത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

കൂറ്റന്‍ സ്ക്രീനില്‍ വിശുദ്ധ കുര്‍ബാനയുടെ തത്സമയ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. കാറിലിരുന്ന വിശ്വാസികളുടെ സമീപത്തെത്തിയ ഫാ. അയാല, ദിവ്യകാരുണ്യം എല്ലാവര്‍ക്കും നല്‍കി. ബലിയര്‍പ്പണത്തിനിടെ ചിലര്‍ കാറില്‍ നിന്നും പുറത്തിറങ്ങി ടാറിട്ട നിലത്ത് ഭക്തിപൂര്‍വ്വം കൈകൂപ്പി മുട്ടുകുത്തിനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ അവരുടെ മുഖത്ത് മിന്നിമറിയുന്ന മുഖഭാവങ്ങളും, ആനന്ദവും സമാധാനവും തനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞെന്ന് ഫാ. ലൂയീസ് പറഞ്ഞു. രാജ്യത്തു 6,42,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »