India - 2025
ഭദ്രാവതി രൂപതയുടെ വികാരി ജനറാള്‍ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ അന്തരിച്ചു
പ്രവാചക ശബ്ദം 11-09-2020 - Friday
തലശ്ശേരി: ഭദ്രാവതി രൂപതയുടെ വികാരി ജനറാളും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഭൗതിക ശരീരം ഇന്ന് (11-09-2020) ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊന്നക്കാട് പള്ളിയിൽ എത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
തുടര്‍ന്നു പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുള്ളതുകൊണ്ട് വൈദികരോ മറ്റ് ആളുകളോ പങ്കെടുക്കേണ്ടതില്ലായെന്ന് തലശ്ശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ പറഞ്ഞു. എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ ആയിരുന്നു കൊണ്ട് ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക