News - 2024

ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥി വൈദികനെ കുത്തി കൊലപ്പെടുത്തി

പ്രവാചക ശബ്ദം 15-09-2020 - Tuesday

കൊമോ: വടക്കേ ഇറ്റലിയില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. കൊമോ രൂപതയിലെ ഫാ. റോബർട്ടോ മൽഗെസിനി (57) എന്ന വൈദികനാണ് ടുണീഷ്യയിൽ നിന്നുള്ള അഭയാര്‍ത്ഥിയുടെ കുത്തേറ്റ് ഇന്നു മരിച്ചത്. പ്രതിയ്ക്കു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി വൈദികന്‍ താമസിച്ചിരുന്ന സാൻ റോക്കോ ഇടവകയ്ക്ക് സമീപമാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചിരിന്നു.

ഫാ. റോബർട്ടോ സേവനം ചെയ്തുകൊണ്ടിരിന്ന ഇടവകയില്‍ ലഭ്യമാക്കിയ മുറികളിൽ പ്രതി താമസിച്ചിരിന്നു. പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നൽകുവാന്‍ സന്നദ്ധ പ്രവർത്തകരെ വൈദികന്‍ ഏകോപിപ്പിച്ചിരിന്നുവെന്നും അഭയാര്‍ത്ഥികള്‍ക്ക് ഇടയില്‍ നിസ്തുല സേവനവുമായി സജീവമായിരിന്നുവെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ കോമോ ബിഷപ്പ് മോൺസിഞ്ഞോർ ഓസ്കാർ കാന്റോണി അക്രമം നടന്ന സ്ഥലം സന്ദർശിച്ചു. വൈദികന്റെ അകാല വിയോഗത്തില്‍ നഗരത്തിലെ കത്തീഡ്രലിൽ ഇന്ന് രാത്രി 8:30ന് പ്രാർത്ഥന നടത്തുമെന്ന്‍ അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »