India - 2024

കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ല: ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

പ്രവാചക ശബ്ദം 22-09-2020 - Tuesday

കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍, കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയ പരിസ്ഥിതിലോല മേഖലയായ വില്ലേജുകളില്‍ കര്‍ഷകര്‍ ഭയവിഹ്വലരായി കഴിയുകയാണ്. മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ് അധികാരികള്‍ സ്വീകരിച്ചുവരുന്നത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം.

വരും ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കര്‍ഷകരുടെ അതിശക്തമായ സമരങ്ങള്‍ക്കു വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത്തഞ്ചോളം സംഘടനാ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. 2018ലെ പ്രളയത്തില്‍ അകപ്പെട്ടവരെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി അതിസാഹസികമായി രക്ഷപ്പെടുത്തിയ ജയ്‌സോള്‍ മലപ്പുറത്തിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു.


Related Articles »