News - 2025
അസർബൈജാന്‍ അർമേനിയ പോരാട്ടം: സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 30-09-2020 - Wednesday
വത്തിക്കാന്‍ സിറ്റി: അതിർത്തിയെ ചൊല്ലി അസർബൈജാനും അർമേനിയയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതിന് സന്മനസിന്റെയും സാഹോദര്യത്തിൻറെയും സമൂർത്ത പ്രവർത്തികളിലേർപ്പെടാൻ പ്രദേശത്ത് സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു. കൗക്കാസൂസ് പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് ആശങ്കാജനകമായ വാർത്തകളാണ് എത്തുന്നതെന്നു പറഞ്ഞ പാപ്പ, സമാധാനം സംജാതമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
4400 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള നാഗർണൊ-കരബാക്ക് പർവ്വത മേഖലയ്ക്കുവേണ്ടി നാലു പതിറ്റാണ്ടായി അർമേനിയയും അസർബൈജാനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒരാഴ്ചയായി നടക്കുന്ന റോക്കറ്റാക്രമങ്ങളിലും മിസൈൽ ആക്രമണങ്ങളിലുമായി ആകെ 67 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപേർക്ക് ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ക്രൈസ്തവർ ഭൂരിപക്ഷമുള്ള അർമേനിയയെ പിന്തുണച്ചുകൊണ്ട് റഷ്യയും മുസ്ലീങ്ങൾ ഭൂരിപക്ഷം വരുന്ന അസർബൈജാനെ തുണച്ചുകൊണ്ട് തുർക്കിയും യുദ്ധത്തിൽ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടുതല്‍ വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് നയിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക